Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Employment Rights

വിവാഹിതരായ പെൺമക്കൾക്കും ആ​ശ്രി​ത​നി​യ​മ​ന​ത്തി​ന് അവകാശമുണ്ട്: സു​പ്രീംകോ​ട​തി

ന്യൂ​ഡ​ൽ​ഹി ∙ പെ​ൺ​മ​ക്ക​ൾ വി​വാ​ഹി​ത​രാ​യെ​ന്ന കാ​ര​ണ​ത്താ​ൽ ആ​ശ്രി​ത​നി​യ​മ​ന​ത്തി​നു പ​രി​ഗ​ണി​ക്കാ​തി​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന നിർണായകവിധിയുമായി സു​പ്രീംകോ​ട​തി. ജ​ഡ്ജി​മാ​രാ​യ പി.​എ​സ്.​ന​ര​സിം​ഹ, ആ​ലോ​ക് ആ​രാ​ധെ എ​ന്നി​വ​രു​ടെ ബെ​ഞ്ചി​ന്‍റേതാണ് വിധി.

റേ​ഷ​ൻ ക​ട​യു​ട​മ​യു​ടെ മ​ക​ൾ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണു സു​പ്രീം കോ​ട​തി​യു​ടെ ഇ​ട​പെ​ട​ൽ. പി​താ​വി​ന്‍റെ മ​ര​ണ​ത്തി​ന് പി​ന്നാ​ലെ, റേ​ഷ​ൻ ക​ട ത​നി​ക്ക് അ​നു​വ​ദി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് മ​ക​ൾ കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

വി​വാ​ഹി​ത​രാ​യ സ്ത്രീ​ക​ൾ കു​ടും​ബം എ​ന്ന നി​ർ​വ​ച​ന​ത്തി​ന്റെ പ​രി​ധി​യി​ൽ വ​രി​ല്ലെ​ന്നും ആ​ശ്രി​ത​നി​യ​മ​ന​ത്തി​നു പ​രി​ഗ​ണി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നു​മു​ള്ള അ​ല​ഹാ​ബാ​ദ് ഹൈ​ക്കോ​ട​തി വി​ധി സുപ്രീംകോടതി റദ്ദാക്കി. കു​ടും​ബം എ​ന്ന​തി​ന്‍റെ നി​ർ​വ​ച​ന​ത്തി​ൽ​നി​ന്ന് ഇ​വ​രെ ഒ​ഴി​വാ​ക്കു​ന്ന​ത് അ​ന്യാ​യ​വും ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​വു​മാ​ണെ​ന്നും കോട​തി വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up